ആയുധപരിശീലനമെന്ന് ആരോപണം ; ബിജെപി യോ​ഗം നടന്ന വീട് വളഞ്ഞ് സിപിഎം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീട്ടിൽ രാത്രി മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തതായി പരാതി. ഇവിടെ ആയുധപരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നൂറിലേറെ പ്രവർത്തകരെത്തി വീട് വളഞ്ഞത്. ഈ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആയുധങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.വീടുവളഞ്ഞ് ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പോലീസ് കേസെടുത്തു. അതേസമയം ആയുധങ്ങൾ കണ്ടെടുത്തതിന് സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേർത്തിട്ടില്ല.

വ്യാഴാഴ്ച രാത്രിയാണ് കുണിയനിൽ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത്. ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച് രാത്രി എട്ട് മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ പിന്നീട് പോലീസ് എത്തിയാണ് രക്ഷിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബാലന്റെ വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചു. രണ്ട് ഇരുമ്പ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്. ഇവ സിപിഎമ്മുകാർ വീട്ടുവളപ്പിൽ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...