സിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് 100കിലോമീറ്റർ അകലെ ഇറക്കിവിട്ടതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

ജയ്‌പുർ : അൽവാർ ജില്ലയിലെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി. ഓർഗനൈസേഷണൽ കോ-ഇൻ-ചാർജ് ദീപക് ബാലിയാനെ വാഹനത്തിൽക്കയറ്റി നൂറുകിലോമീറ്റർ അകലെ ഇറക്കിവിട്ടതായി ആക്ഷേപം. കാലിന് പരിക്കേറ്റിരുന്ന അദ്ദേഹത്തോട് ക്രൂരമായി പെരുമാറിയെന്നും കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ അശുതോഷ് റാങ്ക ആരോപിച്ചു. പോലീസ് തന്റെ മൊബൈൽ ഫോണും ചെരിപ്പും പിടിച്ചെടുത്തെന്നും മർദിച്ചില്ലെന്ന് നിർബന്ധിച്ച് എഴുതിവാങ്ങിയെന്നും ബാലിയാൻ പറഞ്ഞു.

സി.ജെ.പി. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് തീവണ്ടിയിൽ പോവുകയായിരുന്ന പതിനഞ്ചോളം വിദ്യാർഥികളെ മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ഇടാർസി ജങ്ഷനിൽ നിർബന്ധിച്ച് ഇറക്കിവിട്ടതായും ആരോപണമുണ്ട്. പോലീസുകാർ വിദ്യാർഥികളെ തീവണ്ടിയിൽനിന്ന് ഇറക്കിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു

0
ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ്...

മുത്തങ്ങ സമരം : പോലീസ് മർദിച്ച മുൻ ഡയറ്റ് അധ്യാപകന് 12.5 ലക്ഷം രൂപ...

0
തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പോലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ....

അഭിജീത് ദിപ്‌കെ ഡൽഹിയിലേക്ക് ; സുരക്ഷാവലയത്തിൽ രാജ്യ തലസ്ഥാനം

0
മുംബൈ : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിന് അടിപിടി ; റാന്നിയിലെ ഹോട്ടൽ സംഘര്‍ഷത്തിൽ കേസ്

0
റാന്നി: ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം...