മാമുക്ക് ജംഗ്ഷനില്‍ ഉണ്ടായ അപകടം അശ്രദ്ധമൂലമെന്നാരോപണം ശക്തം

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരക്കേറിയ മാമുക്ക് ജംഗ്ഷനില്‍ ഇന്നുണ്ടായ അപകടം അശ്രദ്ധമൂലമെന്നാരോപണം ശക്തം. സംസ്ഥാന പാതയിലെ തിരക്കേറിയ മാമുക്ക് ജംഗ്ഷനില്‍ തോന്നും പടിയുള്ള സ്വകാര്യ കെ.എസ്‌.ആര്‍.ടി.സി ബസുകളുടെ നിര്‍ത്തിയിടലാണ് അപകടത്തിന് പ്രധാന കാരണം. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നിന്നും വിവിധ ഇടങ്ങളിലേക്ക് പുറപ്പെടുന്ന ബസുകള്‍ ട്രാഫിക് നോക്കാറേയില്ല. പിന്നിൽ നിന്നു വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെയാണ് യാത്ര തുടരുന്നത്. നഗരമദ്ധ്യത്തിലാണങ്കിലും ആൾക്കാർ കൈകാണിച്ചാൽ അവിടെ നിര്‍ത്തും. ഇന്നത്തെ അപകടവും സമാന സ്വഭാവമുള്ളതാണ്. ടൗണിൽ നിര്‍ദിഷ്ട ബസ് സ്റ്റോപ്പുകളില്‍ മാത്രമെ ബസ് നിർത്താൻ പാടുള്ളു എന്ന നിയമം ഡ്രൈവര്‍ ലംഘിച്ചതോടെ ഒരു യുവാവിന്‍റെ ജീവന്‍ നഷ്ടമായി.

പാത ഉന്നത നിലവാരത്തില്‍ നിർമ്മിക്കുന്നതിന് മുമ്പ് മാമുക്ക് ജംഗ്ഷനിൽ ട്രാഫിക് സംവിധാനം നിലവിൽ ഉണ്ടായിരുന്നു. പാതയുടെ പുനർനിർമ്മാണം കഴിഞ്ഞതിനു ശേഷം സിഗ്നൽ സംവിധാനം പുനസ്ഥാപിച്ചില്ല. ഇതോടെ ഗതാഗതം തോന്നുംപടിയായി. പത്തനംതിട്ട, കോഴഞ്ചേരി, വടശേരിക്ക ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ പഴയ ബാറിന് സമീപവും ഇട്ടിയപ്പാറയിലേക്ക് വരുന്ന ബസ്സുകൾ മാമുക്കിലെ പെട്രോൾ പമ്പിന് മുൻപിലുമായി നിർത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ജംഗ്ഷന്‍റെ ഇരുവശവും ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് സാധാരണമാണ്.

റാന്നിയിൽ അനുവദിക്കുമെന്ന് പറഞ്ഞിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഒരു ജീവൻ നഷ്ടമാകുന്ന അപകടം സംഭവിക്കില്ലായിരുന്നു. അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വീണ്ടും ഇത്തരം ദുരന്തം ആവർത്തിക്കുവാനാണ് സാധ്യത. കൃത്യമായി സ്വകാര്യ, കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതും പരിഗണിക്കണം. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ പോലീസിന്റെയോ ഹോം ഗാർഡിന്റെയോ സാന്നിധ്യം ഉറപ്പുവരുത്തുകയും ആണ് അപകടം ഒഴിവാക്കാനുള്ള പ്രധാന മാർഗ്ഗമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...