സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ : കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് മരണകാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിൽ എത്തുന്നത് അകാലത്തിലുള്ള നടപടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസിൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. സിജെ റോയിയുടെ കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും മൊഴികൾ ഉടൻ രേഖപ്പെടുത്തും.

ഇതിനായി കുടുംബാംഗങ്ങൾക്കും അടുത്ത അനുയായികൾക്കും സമ്മൻസ് അയച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് തങ്ങൾ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും റോയിയെ നേരിട്ട് ചോദ്യം ചെയ്തിട്ടില്ലെന്നും ഐടി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് അയച്ച കത്തിനെക്കുറിച്ച് മന്ത്രി പരമേശ്വര പ്രതികരിച്ചു. ആദായനികുതി വകുപ്പ് കേന്ദ്ര മന്ത്രാലയത്തിന് കീഴിലായതിനാൽ ഇതിൽ എന്ത് നടപടി വേണമെന്ന് ധനമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഒരു ജുഡീഷ്യൽ അന്വേഷണമോ മറ്റ് അന്വേഷണമോ അവർ പ്രഖ്യാപിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സിജെ റോയിയുടെ മരണം രാജ്യത്തെ നികുതി ഭരണകൂടത്തിന് ഏറ്റ കറയാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...