ആലപ്പുഴ : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ താനാണെന്ന ആരോപണം ആസൂത്രിതമെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു. ഇന്നലെ ആലപ്പുഴയില്‍ പോയിരുന്നു. പൊതു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് പി.കെ ഉസ്മാന്‍ ആരോപിച്ചു. കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് എസ് ഡി പി ഐ ആരോപിക്കുന്നത്.