പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപണം ; മധ്യപ്രദേശില്‍ രണ്ട് ക്ഷേത്രങ്ങൾ അടിച്ച് തകർത്ത 24 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ക്ഷേത്രങ്ങൾ അടിച്ച് തകർത്ത 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ അടുത്തിടെ ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ നശിപ്പിക്കുകയും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ശുഭം കൈത്‌വാസിനെ പോലീസ് തിരിച്ചറിഞ്ഞത്. തന്‍റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിന്‍റെ അതിക്രമം. പ്രതി ശുഭം കൈത്‌വാസ് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പോലീസ് അറിയിച്ചു.

കുട്ടിക്കാലത്തുണ്ടായ ഒരു അപകടത്തിൽ കണ്ണിന് കേടുപാടുകൾ സംഭവിച്ചു. സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചെന്നും ഈ പ്രാർത്ഥന നടക്കാത്തതിൽ വിഷമമുണ്ടായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷയം സെൻസിറ്റീവ് ആയതിനാൽ ആഴത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും 295 എ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രശാന്ത് ചൗബെ പറഞ്ഞു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...