റാന്നി : അനുവദിച്ച പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമബത്തയും ഒറ്റ തവണയായി അനുവദിക്കണമെന്നും മെഡിസപ്പ് അപാകതകൾ പരിഹരിച്ചു നടപ്പിലാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് 32 മത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. റാന്നി അങ്ങാടി പി ജെ റ്റി ഹാളിൽ റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി പി ശശിധരൻ അധ്യക്ഷത വഹിച്ചു. അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു റെജി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മോഹൻകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രെട്ടറി വി ശാന്തശിവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ. ബാലകൃഷ്ണ പിള്ള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി വിശ്വനാഥൻ ആചാരി, പി കെ മോഹനൻ നായർ, പി ആർ മാധവൻ നായർ, ഡോ. ഉഷ കെ പുതുമന എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായ യൂണിയൻ അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി വി. ശാന്തശിവൻ (പ്രസിഡണ്ട് ) പി കെ മോഹനൻ നായർ (സെക്രട്ടറി ) എൻ. ബാലകൃഷ്ണപിള്ള (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.