ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് ; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദില്ലി : അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ച്ചന ശര്‍മ വ്യക്തമാക്കി.

ഫിന്‍ലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ വിദ്യാഭ്യാസ നയത്തില്‍ ഈ പ്രായനിബന്ധന കര്‍ശനമായി നടപ്പാക്കാറുണ്ട്. ഇന്ത്യയില്‍, ദേശീയ വിദ്യാഭ്യാസ നയം 2020ഉം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം (ആക്ട് 2009) എന്നിവ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒരു കുട്ടിയുടെ തലച്ചോറിന്റെ 90 ശതമാനവും ആറ് വയസ്സാകുമ്പോഴേക്കും വികസിക്കുന്നുവെന്ന ശാസ്ത്രീയ പഠനത്തെ കൂടി അടിസ്ഥാനമാക്കിയാണ് നിര്‍ദേശം. കുട്ടിയുടെ സാമൂഹിക-വൈകാരിക പഠനം, സംഖ്യാശാസ്ത്രം, സാക്ഷരത, കല, വൈകാരിക നിയന്ത്രണം, സമപ്രായക്കാരുമായുള്ള ഇടപെടല്‍ എന്നിവയെസ്സാം ആറ് വയസ്സാകുമ്പോഴേക്കും വികസിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...

രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്...

0
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന്...