സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി. പരാമര്‍ശം വ്യക്തിപരമെന്നാണ് സിജെപി വിലയിരുത്തല്‍. പരാമര്‍ശം അഞ്ചാം തീയതി നടക്കുന്ന പ്രതിഷേധത്തെ ബാധിക്കാതിരിക്കാന്‍ കരുതലോടെയാണ് സിജെപി നീക്കം.പ്രഖാര്‍ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് സോനം വാങ്ചുക്ക് സിജെപിക്കെതിരെ പറഞ്ഞത്. സിജെപി സ്ഥാപകരെ താന്‍ സൂക്ഷ്മമായി വിലയിരുത്തിയിട്ടുണ്ടെന്നും അവരുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ അവര്‍ നയിച്ച വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നിഷ്പക്ഷതയെ ഇല്ലാതാക്കരുതെന്നും വാങ്ചുക്ക് പറഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ആഗ്രഹം തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാങ്ചുക്കിന്റെ പ്രതികരണം തികച്ചും വ്യക്തിപരമാണെന്ന് സിജെപി വക്താക്കള്‍ പറഞ്ഞു. അതേസമയം അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തില്‍ അഞ്ചാം തീയതി ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് സിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തെ പരാമര്‍ശം ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രതിഷേധ മാര്‍ച്ചില്‍ ആയിരകണക്കിന് ആളുകളെ പങ്കെടുപ്പിക്കാനാണ് സിജെപിയുടെ തീരുമാനം. നേരത്തെയുള്ള പാര്‍ലമെന്റ് മാര്‍ച്ചിനിടെ പരിക്കേറ്റ വിദ്യാര്‍ഥികളും നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളും സിജെപി പ്രതിഷേധത്തില്‍ അണിനിരക്കും.

സിജെപി നേതാക്കള്‍ പ്രതിഷേധത്തെ ‘വണ്‍ പോയിന്റ് ഒ, ഇന്ത്യാ ഗേറ്റ് എഡിഷന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. നിലവില്‍ പോലീസ് അനുമതി ലഭിച്ചില്ലെങ്കിലും ഇന്ത്യ ഗേറ്റില്‍ നിന്നുതന്നെ മാര്‍ച്ച് ആരംഭിക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. അതേസമയം സോനം വാങ്ചുക്കിന്റെ വിവാദ പരാമര്‍ശത്തെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്. നേരത്തെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്, സോനം വാങ്ചുക്ക് ജന്തര്‍ മന്തറില്‍ 26 ദിവസം നിരാഹാര സമരം നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി

0
കോഴിക്കോട്: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി....

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് എം ടി രമേശ്

0
തൃശൂർ: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി...

‘മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുത്’ ; കാന്തപുരത്തിന്റെ പ്രസ്താവനയിൽ വിമർശനവുമായി എ.എൻ. ഷംസീർ

0
കണ്ണൂർ : കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും...

സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്...