കൊച്ചി: പാലരുവി എക്‌സ്പ്രസിലെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ അധിക കോച്ചുകള്‍ അനുവദിച്ച് സതേണ്‍ റെയില്‍വേ. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ നാല് അധിക കോച്ചുകള്‍ കൂടിയാണ് അനുവദിച്ചത്. ഇതോടെ ട്രെയിനിലെ കോച്ചുകളുടെ എണ്ണം 14-ല്‍നിന്ന് 18 ആയി ഉയര്‍ന്നു. മൂന്ന് ജനറലും ഒരു സ്ലീപ്പര്‍ കോച്ചും വീതമാണ് അനുവദിച്ചത്. വിദ്യാര്‍ഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിൻ ആണ് പാലരുവി എക്സ്പ്രസ്. പാലരുവിക്കും വേണാടിനും ഇടയ്ക്കുള്ള ഒന്നര മണിക്കൂര്‍ ഇടവേളയാണ് യാത്രാക്ലേശം കൂടാന്‍ കാരണം. പാലരുവിയിലെ തിരക്ക് മൂലം യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് സ്ഥിരം കാഴ്ചയാവുകയും യാത്രാദുരിതം കഠിനമാവുകയും ചെയ്തതതിന് പിന്നാലെയാണ് യാത്രക്കാരുടെ സംഘടനയായ ഫ്രന്‍ഡ്സ് ഓണ്‍ റെയില്‍സിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കായംകുളം മുതല്‍ കോട്ടയം വഴി എറണാകുളം ടൗണ്‍ വരെയുള്ള യാത്രക്കാര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചെത്തി എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.