തെലുങ്ക് നടൻ അല്ലു രമേശ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു രമേശ്(52) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംവിധായകന്‍ ആനന്ദ് രവിയാണ് നടന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. തെലുങ്ക് സിനിമയില്‍ കോമഡി വേഷങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്. 2001 ല്‍ പുറത്തിറങ്ങിയ ചിരുജല്ലു എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ അനുകോനി പ്രണയം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം.

തരുണിന്റെ ചിരുജല്ലുവിലൂടെ തന്റെ കരിയര്‍ ആരംഭിച്ച അല്ലു രമേശ്, വീഥി, ബ്ലേഡ് ബാബ്ജി, കേറിന്ത, നെപ്പോളിയന്‍ എന്നിവയുള്‍പ്പെടെ 50 ചിത്രങ്ങളില്‍ അഭിനയിച്ചു. നെപ്പോളിയന്‍, തോലുബൊമ്മലത തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് നടന്‍ അംഗീകാരം നേടിയത്. സിനിമാ രംഗത്തേക്ക് കടക്കും മുമ്പ് തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നു താരം. താരത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ നിരവധി സിനിമാ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...