കറ്റാർ വാഴ ഔഷധ ഗുണമുള്ള ഒരു ചെടിയാണ്. ഇതിന്‍റെ കട്ടിയുള്ള ഇലകളും, അതിന്‍റെ ഉള്ളിൽ കാണപ്പെടുന്ന ജെല്ലും ചർമത്തിനും മുടിയ്ക്കും വളരെയധികം ഉത്തമമാണ്. കറ്റാർ വാഴ ജെൽ ചർമ്മത്തിൽ പുരട്ടുന്നത് ചര്‍മ്മത്തെ തണുപ്പിക്കുന്നു. ഒരു കറ്റാര്‍ വാഴച്ചെടി വീട്ടില്‍ വെച്ചു പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. കറ്റാര്‍ വാഴ ചർമ്മത്തിനു മാത്രമല്ല ഇത് മുടിയെ ശക്തിപ്പെടുത്തുകയും തലയോട്ടിയെ ആരോഗ്യകരമാക്കുകയും ചെയ്യും. എല്ലാ തരം ചർമ രോഗങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സസ്യമാണ് ഇത്. മുടിയിൽ ഉപയോഗിക്കാൻ ഏറ്റവും ഉത്തമം കറ്റാർ വാഴയുടെ അസംസ്കൃത ജെല്ലാണ്. ഈ ജെൽ പുതിയതായി മുറിച്ചെടുത്ത കറ്റാർ വാഴ ഇലകളിൽ നിന്ന് പുറത്തെടുക്കാം. കറ്റാർ വാഴയുടെ ജെൽ തലയോട്ടിയിലെ അണുബാധ ഇല്ലാതാക്കും. ഇത് മുടിയിൽ പുരട്ടുന്നത് മുടി കൂടുതൽ തിളങ്ങാന്‍ സഹായിക്കും. മുടിയുടെ കരുത്ത് വർധിപ്പിക്കും. എണ്ണ തേച്ചതിനുശേഷം ഒരു മണിക്കൂർ തലയിൽ ഇരിക്കാൻ അനുവദിച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ജെൽ കഴുകിക്കളയുന്നത് മുടി വളർച്ച വർധിക്കാൻ സഹായിക്കും.
തലയോട്ടിയിലെ ചൊറിച്ചിൽ കുറയ്ക്കുന്നു:
താരൻ എന്ന് വിളിക്കുന്ന രോഗാവസ്ഥയാണ് സെബോറെഹിക് ഡെർമറ്റൈറ്റിസ്. തലയോട്ടിയിലെ ചൊറിച്ചിൽ, മുടിക്ക് താഴെയുള്ള ചർമ്മം അടരുക എന്നിവയ്ക്ക് എല്ലാം കറ്റാർ വാഴയുടെ ജെൽ ഉത്തമമാണ്. താരൻ മൂലമുണ്ടാകുന്ന തലയോട്ടിയിലെ വീക്കം പരിഹരിക്കാൻ കറ്റാർ വാഴ സഹായിക്കും.
എണ്ണമയമുള്ള മുടി വൃത്തിയാക്കുന്നു:
കറ്റാർ വാഴ മുടിയെ കാര്യക്ഷമമായി വൃത്തിയാക്കുന്നു. അധിക സെബം തലയോട്ടി പുറപ്പെടുവിക്കുന്ന എണ്ണ, മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും കറ്റാർ വാഴയുടെ ജെൽ നീക്കം ചെയ്യുന്നു. കറ്റാർ വാഴയുടെ ജെൽ മൃദുവായതും, ഇത് മുടിയുടെ സമഗ്രതയെ സംരക്ഷിക്കുന്നതുമാണ്. കറ്റാർവാഴ ഉപയോഗിക്കുന്നത് ആരോഗ്യകരവും തിളക്കവും മൃദുലവുമുള്ള മുടി ലഭിക്കാനുമുള്ള വളരെ മികച്ച മാർഗമാണ്. ഇത് മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുകയും നന്നാക്കുകയും ചെയ്യുന്നു. കറ്റാർ വാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും, മുടിയുടെ കോശ വളർച്ചയ്ക്കും, ആരോഗ്യത്തിനും തിളക്കമുള്ള മുടിയ്ക്കും കാരണമാകുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും മുടി കൊഴിയുന്നത് തടയുകയും വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു.
വളരെയധികം സൂര്യപ്രകാശം ഏറ്റ ചർമത്തെ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നമാണ് കറ്റാർ വാഴ. ഇതിലെ ഉയർന്ന കൊളാജൻ സാന്നിധ്യം ചർമത്തെ തണുപ്പിക്കുകയും ഒപ്പം കരുവാളിപ്പ് വരാതെ തടയുകയും ചെയ്യുന്നു. കറ്റാർ വാഴയിലെ വൈറ്റമിൻ മുടിയെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു, അതോടൊപ്പം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കറ്റാർ വാഴ ഉപയോഗിക്കുന്നത് മുടി കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മുടി പൊട്ടുന്നതും കൊഴിയുന്നതും മന്ദഗതിയിലാക്കാനും സഹായിക്കും. കറ്റാർ വാഴ ജെൽ യഥാർത്ഥത്തിൽ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇതിനു യാതൊരുവിധ ദോഷവശങ്ങളില്ലാ എന്നുള്ളത് ഇതിനെ കൂടുതല്‍ ഉപയോഗത്തില്‍ വരുത്തുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033