Tuesday, April 16, 2024 11:10 pm

കറ്റാർവാഴയുടെ ആരോഗ്യഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന കറ്റാർവാഴ. ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാർവാഴ ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും മുടിയുടെ വളർച്ചയ്‌ക്കും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാ പത്തിനുമെല്ലാം ഉത്തമമാണ്. കറ്റാര്‍‍വാഴയുടെ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെയും വിശേഷിപ്പിക്കുന്നു.

Lok Sabha Elections 2024 - Kerala

കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്. നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാ തിരിക്കാന്‍ ഇത് സഹായിക്കും. മുഖത്ത് നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്‍റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും. മുഖക്കുരു, വരണ്ട ചർമ്മ എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരുംചേർത്ത് മുഖത്തിടാം. കറ്റാര്‍വാഴ ആന്റി ഓക്‌സിഡന്റു കളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം മാറാനും കരളിന്റെ നല്ല പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.

നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്. വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ തേച്ചാല്‍ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും. ത്രെഡിങ്ങിനും വാക്‌സിങ്ങിനും ശേഷം ആ ഭാഗത്ത് കറ്റാര്‍ വാഴ ജെല്‍ ഇടുന്നത് ചൊറിച്ചില്‍ ഒഴിവാക്കും.

വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫേസ് മാസ്‌ക് മിശ്രിതത്തിന്റെയൊപ്പം ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിപ്പിക്കും. പാതി വെള്ളരി ഇടിച്ചുചതച്ച മിശ്രിതത്തിലേക്ക് റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്താല്‍ ഫേസ് മാസ്‌ക് റെഡി. മുഖത്ത് നിന്ന് മേയ്‌ക്ക് അപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. ജെല്‍ ഇട്ട് പഞ്ഞി കൊണ്ട് തുടച്ചാല്‍ മുഖം ക്ലീനാകും.  മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ണി​പ്പൂ​രി​ൽ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ് : ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

0
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ത​മെ​ങ്ലോ​ങ് ജി​ല്ല​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്കു​നേ​രെ സാ​യു​ധ​സം​ഘം ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ...

തൃശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി ; ആനകളെ നിയന്ത്രിക്കാൻ വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്

0
തൃശൂര്‍: തൃശൂര്‍ പൂരത്തിന് പ്രതിസന്ധിയായി വീണ്ടും വിവാദ ഉത്തരവിറക്കി വനംവകുപ്പ്. വീണ്ടും...

ഇൻസ്റ്റയിലും ഇനി ജനറേറ്റീവ് എഐ എഫക്ട്, മാറ്റത്തിനൊരുങ്ങി മെറ്റ

0
ജനറേറ്റീവ് എഐയെ കൂടുതൽ പ്രയോജനപ്പെടടുത്താനൊരുങ്ങി മാർക്ക് സക്കർബർഗിന്റെ മെറ്റ. ഇൻസ്റ്റഗ്രാമിൽ കണ്ടന്റ്...

പ​യ്യോ​ളി ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​നാ​പ​ക​ടം ; ഉ​മ്മ​ക്ക് പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു

0
കൊ​ടു​വ​ള്ളി: പ​യ്യോ​ളി - വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ ഇ​രി​ങ്ങ​ലി​നും...