ആലപ്പുഴ: ബാഗും തൂക്കി മകള്‍ വരുന്നത് സ്വപ്‌നം കണ്ടത് ആ അപ്പനും അമ്മയും മാത്രമല്ല കരക്കാരും പ്രതീക്ഷകളെല്ലാം തകിടം മറിച്ച് വീട്ടുമുറ്റത്തെത്തുന്നത് സ്‌നേഹയുടെ നിശ്ചലമായ ശരീരം. നിരത്തില്‍ അതിവേഗത്തില്‍ പാഞ്ഞ ബൈക്ക് ഒരുനിമിഷം കൊണ്ട് മകളുടെ ജീവനെടുത്തപ്പോള്‍ അച്ഛനമ്മമാര്‍ മാത്രമല്ല ആലപ്പുഴ പുന്നപ്ര വടക്കുപഞ്ചായത്തിലെ നാട്ടുകാരാകെ തകര്‍ന്നുപോയി.
ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്ക് എതിരെവന്ന ബൈക്കുമായും കെഎസ്ആര്‍ടിസി ബസുമായും കൂട്ടിയിടിച്ചാണ് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി അല്‍ഫോന്‍സ മരിച്ചത്. പുന്നപ്ര വടക്കു പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അറപ്പക്കല്‍ പൂന്ത്രശേരില്‍ നിക്സണ്‍ നിര്‍മ്മല ദമ്പതികളുടെ ഏകമകള്‍ ആണ് അല്‍ഫോന്‍സ . ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21) പരിക്കോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാര്‍ജ് ചെയ്തു.
മത്സ്യത്തൊഴിലാളിയാണ് നിക്സണ്‍. കടലില്‍ പോകാന്‍ കഴിയാത്തപ്പോള്‍ കൂലിപ്പണിക്ക് പോകും. പഠിക്കാന്‍ മിടുക്കിയായ മകള്‍ ഒന്നു മുതല്‍ പ്ലസ് ടു വരെ പുന്നപ്ര ജ്യോതിനികേതന്‍ സ്‌കൂളിലാണ് പഠിച്ചത്. മകള്‍ക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചപ്പോള്‍ മുതല്‍ വെള്ളക്കോട്ടും ധരിച്ച് അവള്‍ കടന്നുവരുന്നത് കാത്തിരുന്ന മാതാപിതാക്കള്‍ക്ക് ഈ വേര്‍പാട് എങ്ങനെ താങ്ങാനാകും. വാടയ്ക്കല്‍ അറപ്പപ്പൊഴി ദേവാലയത്തിലെ പ്രാര്‍ത്ഥനക്കു ശേഷം പറവൂര്‍ സെന്റ് ജോസഫ് ഫെറോന പള്ളിയില്‍ സംസ്‌കരിച്ചു കഴിഞ്ഞാലും സനേഹമോളുടെ ഓര്‍മകള്‍ക്ക് വിട പറയാന്‍ കഴിയില്ലല്ലോ. ഒരുതീരത്തിന്റെയാകെ സ്വപനമാണ് സ്നേഹമോളുടെ വേര്‍പാട് ഇരുള്‍ വീഴ്ത്തിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.