പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷിക്കാ​രി​യായ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; 53കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഭി​ന്ന​ശേ​ഷിക്കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 53കാ​ര​ന് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 5,35,000 രൂ​പ പി​ഴ​യും 12 വ​ർ​ഷം ക​ഠി​ന ത​ട​വും ശി​ക്ഷ വി​ധി​ച്ചു. കൊ​ന്ന​ത്ത​ടി ഇ​ഞ്ച​പ​താ​ൽ സ്വ​ദേ​ശി നെ​ല്ലി​ക്കു​ന്നേ​ൽ ലെ​നി​ൻ കു​മാ​റി​നെ​യാ​ണ് ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ലൈ​ജു​മോ​ൾ ഷെ​രീ​ഫ് ശി​ക്ഷി​ച്ച​ത്. 2020 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ജ​ല​ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ പെ​ൺ​കു​ട്ടി​യും വീ​ട്ടു​കാ​രും സ്ഥി​ര​മാ​യി മു​തി​ര​പ്പു​ഴ​യാ​റി​ലാ​യി​രു​ന്നു അ​ല​ക്കു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും വ​ന്നി​രു​ന്ന​ത്. വീ​ട്ടു​കാ​രു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ്ര​തി ആ​റി​ൻറെ പ​രി​സ​ര​ത്തു​ള്ള പാ​റ​യു​ടെ മ​റ​വി​ൽ കു​ട്ടി​യെ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത മൂ​ലം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ കു​ട്ടി​യെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മ​ര​ണം വ​രെ ജ​യി​ലി​ൽ ക​ഴി​യ​ണം എ​ന്ന് കോ​ട​തി പ്ര​ത്യേ​കം വ്യ​ക്ത​മാ​ക്കി. സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ ജോ​സ​ഫ് ക​ണ്ട​ത്തി​ങ്ക​ര​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...