കൊച്ചി : മിന്നല്‍ മുരളി എന്ന സിനിമയ്ക്കായി ആലുവ മണപ്പുറത്ത് നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് തകര്‍ത്ത അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. 35 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച സെറ്റാണ് തകര്‍ത്തത്. 80 ശതമാനത്തോളം പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിനെത്തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് സെറ്റ് തകര്‍ക്കപ്പെട്ടത്.
ആലുവ മണപ്പുറത്ത് നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് തകര്‍ത്ത അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
RECENT NEWS
Advertisment