എല്‍.ഡി.എഫിന്റെ നാലുകൊല്ലത്തെ ഭരണം ജനങ്ങളെ പിച്ചയെടുപ്പിച്ചു ; ശ്യാം എസ് കോന്നി

For full experience, Download our mobile application:
Get it on Google Play

കോന്നി : എല്‍.ഡി.എഫിന്റെ നാലുകൊല്ലത്തെ ഭരണം ജനങ്ങളെ പിച്ചയെടുപ്പിച്ചുവെന്നും സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പ്രമാണിച്ച്  പിണറായി വിജയന്റെയും തോമസ്‌ ഐസക്കിന്റെയും ചിത്രം പതിച്ച ഓരോ ഭിക്ഷപ്പാത്രങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഭിക്ഷയെടുക്കാന്‍ കൊടുക്കണമെന്ന്  ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി പറഞ്ഞു. യുത്ത് കോൺഗ്രസ്  മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ കോന്നിയില്‍ നടത്തിയ വഞ്ചനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധൂർത്തും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അഴിമതിയും മുഖമുദ്രയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാർഷികം കെ പി സി സി യുടെ നിർദ്ദേശപ്രകാരം കേരളത്തില്‍ വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കോന്നിയിലും പ്രതിഷേധ പരിപാടി നടന്നത്.  മണ്ഡലം പ്രസിഡന്റ് ഫൈസൽ .വൈ അധ്യക്ഷത വഹിച്ചു .രതീഷ് മുരുപ്പേൽ , രഞ്ചിത്ത് മാരൂർ പാലം , ജയൻ മുരിംഗമംഗലം , ആസിഫ് , അനീഷ് മുരുപ്പേൽ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...