പത്തനംതിട്ട ജില്ലക്കാരായ 93 പേര്‍കൂടി ട്രെയിനില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബംഗളൂരു – തിരുവനന്തപുരം ട്രെയിനില്‍ ഞായറാഴ്ച്ച  പത്തനംതിട്ട ജില്ലക്കാരായ 93 പേര്‍കൂടി എത്തി. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ജില്ലക്കാരായ 92 പേരും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഒരാളുമാണ് ഇറങ്ങിയത്.
ഞായറാഴ്ച്ച രാവിലെ 8.35നാണ് ട്രെയിന്‍ കോട്ടയത്ത് എത്തിയത്. 32 സ്ത്രീകളും 57 പുരുഷന്‍മാരും മൂന്നു കുട്ടികളും അടക്കം 92 പേര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായി ഇവരെ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. ഇവരില്‍ ഒന്‍പതുപേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  83 പേര്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലായി. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള ഒരാളാണ് ഉണ്ടായിരുന്നത്. ഇയാള്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.

വിമാനമാര്‍ഗം പത്തനംതിട്ട ജില്ലക്കാരിയായ ഒരു പ്രവാസികൂടി എത്തി. സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ പത്തനംതിട്ട ജില്ലക്കാരിയായ ഒരാള്‍ എത്തി. ഇവരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...