Tuesday, May 21, 2024 4:29 pm

ആലുവ ഗുണ്ടാ ആക്രമണം ; പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആലുവ: ​ഗുണ്ടാ ആക്രമണത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്താണ് ആക്രമണം നടന്നത്. അർഷദുമായി നുസു, കബീർ എന്നിവർക്ക് പ്രശ്നമുണ്ടായിരുന്നു. അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരക പരുക്കേറ്റ സുലൈമാന് കേസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നാണ് വിവരം. ‌കേസുമായി ബന്ധപ്പെട്ട് കബീർ പോലീസ് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്. ആക്രമണം നടത്തിയത് ജില്ലയ്ക്ക് പുറത്തുള്ള ഗുണ്ടാസംഘമാണെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്താനായി പ്രതികളെത്തിയ കാർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോ​ഗമിക്കുന്നത്. ഇതിനായി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ചുവന്ന കാറിലും മൂന്ന് ടൂവീലറുകളിലും ആണ് ആക്രമിസംഘം സ്ഥലത്തെത്തിയത്. പ്രതികൾ മുഖം മറച്ചിരുന്നില്ല. ആക്രമണത്തിനു ശേഷവും പ്രതികൾ അരമണിക്കൂറോളം പരിസരപ്രദേശങ്ങളിൽ കാറിൽ കറങ്ങി

ഇന്നലെയാണ് ആലുവയെ നടുക്കി ഗുണ്ടാ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ മുൻ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ പി സുലൈമാനാണ് വെട്ടേറ്റത്. പ്രദേശത്തുള്ള ഗുണ്ടാ സംഘത്തിൻറെ നേതൃത്വത്തിലാണ് ആക്രമണം. ചുറ്റികകൊണ്ട് സുലൈമാൻറെ തലയ്ക്കടിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഞ്ഞള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും, എന്നാല്‍ ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍ ഏതൊക്കെ ?

0
ആരോഗ്യത്തിനും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന ഒരു ഒറ്റമൂലിയാണ്...

പത്തനംതിട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി...

ജില്ലയിലെ കൃഷിഭവനുകളിൽ ഇന്ന് പതാകദിനം ആചരിച്ചു

0
പത്തനംതിട്ട : കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ്‌ അസോസിയേഷന്‍റെ തിരുവനന്തപുരത്ത് മെയ്‌...

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ...