എറണാകുളം : ജില്ലയിലെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റില്‍ പോലീസ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കടകളില്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാല്‍ കടകളടപ്പിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി . ജില്ലയില്‍ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാര്‍ക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് .