ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം പദ്ധതിയിലെ സർക്കാർ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണം തുടങ്ങി. ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ബി ശശിധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മാത്യു, അമിത രാജേഷ്, അമ്മിണി ചാക്കോ, എം.എസ് മോഹനൻ, സിന്ധു എലിസബേത്ത് ബാബു, മനോജ്‌ ഇ.തോമസ്, എസ്.ആശ, ടി.എം വർഗീസ്, എം.സി മിനിമോൾ, രഞ്ജുഷ രാജൻ, കെ.എസ് മോഹൻ,

ജി.വിദ്യാസാഗർ എന്നിവർ പങ്കെടുത്തു. മൃഷ്ടാന്നം പദ്ധതിയിലൂടെ പഞ്ചായത്തിലെ 5 സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 294 കുട്ടികൾക്ക് ആഴ്ചയിൽ 5 ദിവസവും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു. ദോശ , ചമ്മന്തി, പാലപ്പം, കടലക്കറി, ഇഡ്ഡലി, സാമ്പാർ, വെള്ളേപ്പം, വെജിറ്റബിൾ കറി, ഇടിയപ്പം, ഗ്രീൻ പീസ് കറി എന്നിങ്ങനെ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാണ് നൽകുന്നത്. ഈ വർഷം 4,50,000രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...