കൊച്ചി : എറണാകുളം ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികില്‍സ കിട്ടാതെ രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ആലു പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ വിജയനാണ് മരിച്ചത്. സംഭവത്തില്‍ നേരത്തെ എറണാകുളം ജില്ലാ കളക്ടറും എറണാകുളം ഡിഎംഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ചികില്‍സ കിട്ടാതെ രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ച സംഭവം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
RECENT NEWS
Advertisment