Tuesday, May 28, 2024 1:52 am

കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സി.പി.എമ്മിലേക്ക് : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കൺസൾട്ടൻസി വഴി നടത്തുന്ന ആയിരക്കണക്കിന് കോടിയുടെ അഴിമതി പണം പോകുന്നത് സി.പി.എമ്മിലേക്കാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എം കേന്ദ്ര കമ്മിറ്റി സ്വർണ്ണക്കടത്തിനെ പിന്തുണയ്ക്കുന്നത് പാർട്ടി അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണെന്ന് വെർച്ച്വൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 500 കോടിയുടെ അഴിമതിയാണ് കെ- ഫോൺ പദ്ധതിയിലൂടെ നടന്നത്. ഇതിൻ്റെ ഏറ്റവും വലിയ ഗുണഭോക്താവ് സി.പി.എം ബന്ധമുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. വഴിവിട്ട സഹായമാണ് സർക്കാർ ഇവർക്ക് ചെയ്തു കൊടുക്കുന്നത്. റോബർട്ട് വദ്രയും സി.സി തമ്പിയും പണം മുടക്കിയ കാഞ്ഞങ്ങാട്ടെ റിസോർട്ട് പൂർണമായും ഇങ്കൽ വഴി ഇ.പി ജയരാജൻ ഏറ്റെടുക്കുകയാണ്. കേരളത്തിൽ സംരഭകർ ഇല്ലാത്തതുകൊണ്ടാണോ ഹവാല,കളളപ്പണ്ണം,ഭൂമിതട്ടിപ്പ് തുടങ്ങിയ കേസിൽപ്പെട്ട കോൺഗ്രസുകാരെ സഹായിക്കുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. അഴിമതിയുടെ കാര്യത്തിൽ സി.പി.എമ്മിന് മുന്നണിയൊന്നും പ്രശ്നമില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

2016 ജൂൺ മുതൽ കെ.പി.എം.ജിക്ക് സർക്കാർ കൺസൾട്ടൻസി നൽകി തുടങ്ങിയിരുന്നു. പിന്നീട് റീബിൽഡ് കേരളയടക്കം നിരവധി പദ്ധതികളാണ് അവർക്ക് ലഭിച്ചത്. വലിയ അഴിമതിയാണ് ഇതിലൂടെ നടന്നത്. കൺസൾട്ടൻസി വഴി ലഭിച്ച അഴിമതിയുടെ പണം സി.പി.എമ്മിലേക്ക് പോയതുകൊണ്ടാണ് ഇതിന് മുമ്പ് നടന്ന അന്വേഷണങ്ങളെല്ലാം എങ്ങുമെത്താതെ പോയത്.

മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സാമ്രാജ്യത്തിന് സഹായം നൽകിയവർ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിലെ ഏതൊക്കെ സംഘടനയിൽ നിന്നും ഇവർക്ക് സഹായം ലഭ്യമായെന്ന് അറിയണം. സ്വർണ്ണക്കടത്ത് കേസ് ശിവശങ്കരൻ്റെയും സ്വപ്നയുടേയും തലയിലിട്ട് രക്ഷപ്പെടാനാവില്ല. അവരെല്ലാം ഇതിൻ്റെ ഒരു ഭാഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഒഫീസിലെ ഉപദേശികളെയും ശിൽബന്ധികളെയും കുറിച്ച് ആരോപണങ്ങളുണ്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ കെ.എസ്.ഐ നടത്തുന്ന പ്രവർത്തനങ്ങൾ ദുരൂഹമാണ്. സ്മാർട്ട് സിറ്റിയുടെ പേരിലുള്ള 30 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റ സർക്കാർ പുരപ്പുറം സോളാർ പദ്ധതിയുടെ മറവിൽ കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം ; യുവാവ് അറസ്റ്റിൽ

0
കൊച്ചി: അന്യസംസ്ഥാനത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ...

കുട്ടിയുടെ പിതൃത്വം സംശയിച്ച് പിതാവ് ; വനിതാ കമ്മീഷന്റെ ഉത്തരവിൽ ഡിഎൻഎ പരിശോധന നടത്തി...

0
മലപ്പുറം: കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടര്‍ന്നു മാനസികമായി തകര്‍ന്ന യുവതിക്ക്...

തൃശൂർ ഹോട്ടലിലെ ഭക്ഷ്യവിഷബാധ : ചികിത്സ തേടിയവരുടെ എണ്ണം 178 ആയി

0
തൃശൂർ:ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ...

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല ; പാലക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ...

0
പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട്...