കൊച്ചി: ആലുവയിയില്‍ നിന്ന് കാണാതായ ചാന്ദ്‌നിയുടെ മരണവര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി വീണ ജോര്‍ജ്. കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ചാന്ദ്‌നിയുടെ മടങ്ങിവരവിനായിട്ടെന്ന് മന്ത്രി പറഞ്ഞു. ഒടുവില്‍ എത്തിയത് ദുരന്ത വാര്‍ത്തയാണെന്നത് വിഷമകരമായ കാര്യമാണെന്നും, ആലുവയില്‍ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചെങ്കിലും ജനരോക്ഷം കാരണം പുറത്തിറക്കാനായില്ല. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.