ചേ​ർത്ത​ലയിൽ കാണിക്കവഞ്ചി തകർത്ത്​ മോഷണം ന​ട​ത്തി​യ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചേ​ർത്ത​ല: ക​ണ്ട​മം​ഗ​ലം രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർത്ത്​ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ മ​ണി​ക്കൂ​റു​ക​ൾക്കു​ള്ളി​ൽ പി​ടി​കൂ​ടി പോ​ലീ​സ്. ന​ഷ്ട​പ്പെ​ട്ട തു​ക​യ​ട​ക്കം ഇ​വ​രി​ൽനി​ന്ന്​ ക​ണ്ടെ​ടു​ത്തു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർഡ് സ​ഞ്ജ​യ്‌ നി​വാ​സി​ൽ സ​ഞ്ജ​യ് ബാ​ബു (22), പ്രാ​യ​പൂ​ർത്തി​യാ​കാ​ത്ത പു​തി​യ​കാ​വ് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർച്ച 2.30നു ​ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ ആ​ന​പ്പ​ന്ത​ലി​ലും വ​ട​ക്കേ​ന​ട​യി​ലും സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് ത​ക​ർത്ത്​ പ​ണം ക​വ​ർ​ന്ന​ത്. കി​ഴ​ക്കേ ന​ട​യി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

രാ​വി​ലെ ത​ന്നെ ക്ഷേ​ത്രം അ​ധി​കാ​രി​ക​ൾ പ​ട്ട​ണ​ക്കാ​ട് പോലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. മോ​ഷ്ട​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ഞ്ഞ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. ചി​ത്ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​തു​പ​യോ​ഗി​ച്ചു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ കു​ടു​ക്കി​യ​ത്. ഉ​ച്ച​ക്ക് 12ന്​ ​മു​മ്പ്​ മോ​ഷ​ണ​ത്തി​ലു​ൾ​പ്പെ​ട്ട പ്രാ​യ​പൂ​ർത്തി​യാ​കാ​ത്ത പു​തി​യ​കാ​വ് സ്വ​ദേ​ശി​യെ വീ​ട്ടി​ൽനി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ത്രി 11ഓ​ടെ സ​ഞ്ജ​യ് ബാ​ബു​വി​നെ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...