എപ്പോഴും തന്നെ അപമാനിക്കുന്നു ; വിവാഹത്തലേന്ന് പിതാവ് വരനെ കുത്തികൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വിവാഹത്തലേന്ന് വരനെ കുത്തിക്കൊന്ന് പിതാവ്. ദക്ഷിണ ഡൽഹി സ്വദേശിയായ 29-കാരൻ ​ഗൗരവ് സിംഘാലാണ് വിവാഹത്തിന് തലേദിവസം രാത്രി കൊല്ലപ്പെട്ടത്. പിതാവ് രം​ഗലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. എപ്പോഴും തന്നെ അപമാനിക്കാനാണ് മകൻ ശ്രമിച്ചിട്ടുള്ളതെന്നും തുടർന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പിതാവ് മൊഴി നൽകി. ജിം ട്രെയിനറും ഉടമയുമാണ് കൊല്ലപ്പെട്ട ​ഗൗരവ്. ഇയാളുടെ മുഖത്തും നെഞ്ചിലുമായി 15ഓളം തവണ കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ വച്ച് തന്നെയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ യുവാവ് കൊല്ലപ്പെടുകയും ചെയ്തു.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു പിറ്റേന്ന് നടക്കാനിരുന്നത്. ആഘോഷത്തോടനുബന്ധിച്ച് നിരവധി അതിഥികൾ വീട്ടിലെത്തിയിരുന്നു. ഘോഷയാത്രയ്‌ക്ക് തൊട്ടുമുൻപ് മുതൽ ​ഗൗരവിനെ കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...