തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം. തദ്ദേശ, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം, റെയിൽവേ, ആരോഗ്യം, ജലവിഭവം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും എംഎൽഎമാരും മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. മാലിന്യനിർമാർജനത്തിൽ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ഇതിനിടെ, മാലിന്യം അടിയുന്നതിൽ യാതൊരു പങ്കുമില്ലെന്ന് വിശദീകരിച്ച് റെയിൽവേ വീണ്ടും രംഗത്തെത്തി. മാലിന്യം കളയാൻ തങ്ങൾക്ക് കൃത്യമായ സംവിധാനങ്ങൾ ഉണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം.ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ജോലികൾ കോർപ്പറേഷൻ വേഗത്തിലാക്കിയിട്ടുണ്ട്.ജോയിയുടെ മൃതദേഹം കണ്ടെത്തിയ തകരപ്പറമ്പ് അടക്കമുള്ള സ്ഥലങ്ങളിലാണ് കോർപ്പറേഷന്റെ ശുചീകരണം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.