ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന് കാണിക്കയായി കിട്ടിയ ‘ഥാര്‍’ ലേലംകൊണ്ട അമല്‍ മുഹമ്മദലിക്കുതന്നെ നല്‍കും. ദേവസ്വം ഭരണസമിതി യോഗത്തിന്‍റേതാണ് തീരുമാനം. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം നല്‍കും. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് വാഹനം ലേലത്തില്‍ പോയത്. കൊച്ചി ഇടപ്പിള്ളി സ്വദേശിയായ ബഹ്റൈന്‍ മലയാളി അമല്‍ മുഹമ്മദലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞ് പ്രവാസി മലയാളികള്‍ രംഗത്തു വന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
ഗുരുവായൂർ ഥാർ അമൽ മുഹമ്മദലിക്ക് തന്നെ
RECENT NEWS
Advertisment



























