കൊച്ചി : മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായ അമല പോള്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പമാണ് അമല ബോളിവുഡിലേക്ക് അരങ്ങേറുന്നത്. ബോളിവുഡിലെ പഴയകാല നടി പര്‍വീണ്‍ ബാബിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രത്തിലാണ് അമല അഭിനയിക്കുന്നത്. പര്‍വീണ്‍ ബാബിയുടെ വേഷത്തിലാണ് അമല ചിത്രത്തില്‍ എത്തുന്നത്.
ബോളിവുഡ് കണ്ട ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. എന്നാല്‍ പര്‍വീണ്‍ ബേബിയുടെ കഥ സിനിമയാണോ, വെബ് സീരീസ് ആണോയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വെബ് സീരിസ് അകാന്‍ ആണ് സാധ്യതയെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡില്‍ ഒരു പ്രോജക്‌ട് സൈന്‍ ചെയ്‌തതായി അമല തന്നെയാണ് അറിയിച്ചത്. ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒരു ചിത്രം കൂടിയാണിതെന്നും അമല പറഞ്ഞു.