മാനസിക പീഡനവും പണം തട്ടലും ; അമല പോളിന്റെ മുൻ കാമുകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വില്ലുപുരം: അമല പോളിന്റെ മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിംഗ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പോലീസിന് നടി നല്‍കിയ പരാതിയിലാണ് ഭവ്നിന്ദര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭവ്നിന്ദര്‍ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2020ല്‍ ഇയാള്‍ക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദര്‍ പ്രചരിപ്പിച്ചു എന്നും ഇതുവഴി ഇയാള്‍ മാനസികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. ഭവ്നിന്ദര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ അമല വിവാഹിതയായെന്ന് വാര്‍ത്ത പരന്നു. ഇതോടെ ചിത്രങ്ങള്‍ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.

ഭവ്നിന്ദറുമായി ചേര്‍ന്ന് 2018ല്‍ അമല ഫോണ്‍ ഒരു സിനിമാ നിര്‍മാണക്കമ്പനി ആരംഭിച്ചിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഫണ്ടുകളും മറ്റും ഭവ്നിന്ദര്‍ ദുരുപയോഗം ചെയ്തെന്നും അത് തന്നെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയെന്നും അമല പരാതിയില്‍ പറയുന്നു. 2014ല്‍ സംവിധായകന്‍ എഎല്‍ വിജയ്‌യെ വിവാഹം കഴിച്ച അമല 2017ല്‍ വിവാഹമോചിത ആയിരുന്നു. ഇതിനു ശേഷമാണ് ഭവ്നിന്ദറുമായി പ്രണയത്തിലാവുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...