കണ്ണൂര്‍: എം.സി. കമറുദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ജ്വല്ലറി തട്ടിപ്പിന് സമാനമായ മറ്റൊരു സംഭവം കൂടി. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ് നിക്ഷേപകരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചതായാണ് പരാതി.
പത്ത് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതില്‍ മൂന്ന് പേരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അമാന്‍ ഗോള്‍ഡ് എംഡി മൊയ്തു ഹാജിക്കെതിരെയാണ് കേസ്.