ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിവും ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലും നടക്കുകയാണ്. സ്മാർട്ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങളും വലിയ വിലക്കുറവുകളും അധിക ഓഫറുകളുമായാണ് വിൽപനയ്ക്കുള്ളത്.
ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് പറ്റിയ സമയമാണിപ്പോൾ. വലിയ വിലക്കുറവിലാണ് വിവിധ ഐഫോൺ മോഡലുകൾ വിൽപനയ്ക്കുള്ളത്.ഐഫോൺ 12 സീരീസ് ഫോണുകൾക്ക് ഫ്ളിപ്കാർട്ടിൽ വില തുടങ്ങുന്നത് 38999 രൂപയിലാണ്. ഐസിഐസിഐ ആക്സിസ്ബാങ്ക് കാർഡുകളിലും നിരവധി ഡിസ്കൗണ്ട് ഓഫറുകൾ ഫ്ളിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 6500 രൂപയിൽ തുടങ്ങുന്ന നോകോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 13 നും വിൽപനയ്ക്കുണ്ട്. എന്നാൽ വില താരതമ്യേന വളരെ കൂടുതൽ തന്നെയാണ്.
64 ജിബി സ്റ്റോറേജുള്ള ഐഫോൺ 12 മിനി സ്മാർട്ഫോണിനാണ് 38999 രൂപ വില. 128 ജിബി പതിപ്പിന് 43,999 രൂപയും 256 ജിബിപതിപ്പിന് 53,999 രൂപയുമാണ് വില. എല്ലാ കളർ ഓപ്ഷനുകളും ലഭ്യമാണ്.ഐഫോൺ 12 സ്മാർട്ഫോണിന്റെ 64 ജിബി പതിപ്പിന് 49999 രൂപയാണ് വില. 128 ജിബിപതിപ്പിന് 55,999 രൂപയും 256 ജിബി പതിപ്പിന് 66,999 രൂപയുമാണ് വില.അതേസമയം ഐഫോൺ 12 പ്രോ മാക്സിന്റെ 256 ജിബി പതിപ്പിന് 1,19,900 രൂപയും 512 ജിബി പതിപ്പിന് 1,49,900 രൂപയുമാണ് വില.
ഐഫോൺ 12 പരമ്പര പുറത്തിറങ്ങിയപ്പോൾ ഉണ്ടായിരുന്ന അതേ വില നിരക്കുകളിലാണ് ഇപ്പോൾ ഐഫോൺ 13 പരമ്പര ഫോണുകൾ വിൽക്കുന്നത്. ഐഫോൺ 13 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് വാങ്ങാവുന്നതാണ്. എന്നാൽ സ്റ്റോക്ക് വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.