ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ പുതിയ സെയിൽ നടക്കാൻ പോകുന്നു. ഇന്ത്യയിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ എന്ന പേരിൽ വിൽപ്പന നടത്തുന്നത്. ഈ സെയിലിലൂടെ ഉത്പന്നങ്ങൾക്കെല്ലാം ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ഈ സെയിൽ ആഗസ്റ്റ് 5ന് ആരംഭിക്കും. ആഗസ്റ്റ് 9 വരെയാണ് വിൽപ്പന നടക്കുന്നത്. ആമസോൺ പ്രൈം മെമ്പർമാർക്ക് ഈ സെയിലിന്റെ ആനുകൂല്യങ്ങൾ ഒരു ദിവസം നേരത്തെ തന്നെ ലഭിക്കും. അതായത് പ്രൈം മെമ്പർമാർക്ക് ആഗസ്റ്റ് 4 മുതൽ വിലക്കിഴിവിൽ ഉത്പന്നങ്ങൾ വാങ്ങാം.
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഫോണുകൾക്കും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ആകർഷകമായ ഡിസ്കൌണ്ടുകളാണ് ലഭിക്കുന്നത്. മികച്ച ബാങ്ക് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കുമെന്ന് സെയിലിന്റെ ടീസർ പേജ് വെളിപ്പെടുത്തി. സാംസങ്, വൺപ്ലസ്, റിയൽമി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ ഈ സെയിൽ സമയത്ത് ഓഫറുകളിൽ ലഭിക്കും. ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്നത്.
നിങ്ങൾ പുതിയൊരു ലാപ്‌ടോപ്പോ വയർലെസ് ഇയർബഡ്സോ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നത് വരെ കാത്തിരിക്കുക. സെയിലിനായുള്ള ആമസോണിന്റെ ടീസർ പേജ് അനുസരിച്ച് ലാപ്‌ടോപ്പുകൾ, ഇയർഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയ്‌ക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും. പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് ആപ്പിൾ അടക്കമുള്ള മുൻനിര ബ്രാന്റുകളുടെ ടാബ്‌ലെറ്റുകൾക്ക് 50 ശതമാനം വരെ കിഴിവാണ് സെയിലിലൂടെ ലഭിക്കുന്നത്.
വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ വിലക്കിഴിവിൽ വിൽപ്പനയ്ക്കെത്തും. ഗെയിമിങ് താല്പര്യമുള്ളവർക്കും സെയിൽ മികച്ച അവസരമാണ് നൽകുന്നത്. സോണിയുടെ പ്ലേസ്റ്റേഷൻ 5 അടക്കമുള്ള ഗെയിമിങ് ഉത്പന്നങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ കിഴിവുകൾ ലഭിക്കും. 50 ശതമാനം വരെ കിഴിവാമ് ഇത്തരം ഡിവൈസുകൾക്ക് ലഭിക്കുന്നത്. ഗെയിമുകൾ 80 ശതമാനം വരെ കിഴിവിൽ വാങ്ങാൻ സാധിക്കും.
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ കുറഞ്ഞ വിലയിൽ വിൽപ്പനയ്‌ക്കെത്തുന്ന പ്രൊഡക്ടുകളുടെ സൂചനകൾ നൽകിയതല്ലാതെ ഓരോ ഉത്പന്നവും എത്രത്തോളം കിഴിവിൽ ലഭ്യമാകുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ആഴ്‌ച നടക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്ന ഡീലുകളും ഡിസ്കൌണ്ടുകളും വൈകാതെ തന്നെ കമ്പനി വെളിപ്പെടുത്തും. നിങ്ങൾ എന്തെങ്കിലും പ്രൊഡക്റ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആഗസ്റ്റ് 5 വരെ കാത്തിരിക്കുന്നതായിരിക്കും നല്ലത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033