കേരളത്തിന്റെ മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണ മാതൃക അടുത്തറിഞ്ഞ് യുഎസ് വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിലെ മത്സ്യമേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ചെറുകിടസംരംഭങ്ങൾക്ക് പ്രശംസചൊരിഞ്ഞ് അമേരിക്കൻ വിദ്യാർത്ഥികൾ. സംസ്ഥാനത്തിന്റെ മത്സ്യമേഖലയെ കുറിച്ച് മനസ്സിലാക്കുന്നതിനായി സന്ദർശനത്തിനെത്തിയ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (എംഎസ്യു) നിന്നുള്ള 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണ മാതൃക അടുത്തറിഞ്ഞത്. തീരമൈത്രി യൂണിറ്റുകൾ, സ്വയംസഹായക വനിതാസംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ മത്സ്യകൃഷി, കൂടുകൃഷി, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാസംരംഭങ്ങൾ സംഘത്തെ ആകർഷിച്ചു.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ കേരളത്തിലൂടെയുള്ള പഠന-പരിശീലനയാത്ര. മത്സ്യമേഖലയെ കുറിച്ചും ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ സാമൂഹിക-സാമ്പത്തിക നിലവാരം മനസ്സിലാക്കാനുമായി 15 ദിവസം കേരളത്തിൽ ചിലവിട്ട ശേഷമാണ് സംഘം മടങ്ങിയത്.

ചെറുകിടസംരംഭങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘാടനബോധം, കുടുംബശ്രീകൾ നടത്തുന്ന മത്സ്യമൂല്യവർധിത ഉൽപാദന യൂണിറ്റുകൾ, മത്സ്യവകുപ്പിന് കീഴിലുള്ള മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പ്രശംസ പിടിച്ചുപറ്റി. സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനനുമായും വിവിധ വകുപ്പു മേധാവികളുമായും ആശയവിനിമയം നടത്തി.

അധ്യാപകരായ പ്രൊഫ. ലിൻഡ റാസിയോപി, പ്രൊഫ സെജൂറ്റി ദാസ്ഗുപത എന്നിവരുടെ നേതൃത്വത്തിൽ മിഷിഗൺ സർവകലാശാലയുടെ ജെയിംസ് മാഡിസൺ കോളേജിൽ കംപാരിറ്റീവ് കൾച്ചർ ആന്റ് പൊളിറ്റിക്സിൽ ബിരുദപഠനം നടത്തുന്ന വിദ്യാർത്ഥികളാണ് സിഎംഎഫ്ആർഐയുടെ സഹകരണത്തോടെ കേരള സന്ദർശനം നടത്തിയത്. എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലായി ഹാർബറുകൾ, ചെറുതും വലുതുമായ മത്സ്യവിപണന കേന്ദ്രങ്ങൾ, ചീനവല യൂണിറ്റുകൾ, കൂടുമത്സ്യകൃഷി-കല്ലുമ്മക്കായ കൃഷിയിടങ്ങൾ, സ്ത്രീസംരംഭക യൂണിറ്റുകൾ, മത്സ്യവകുപ്പിന്റെ സ്ഥാപനങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, അടുക്കള കൃഷികൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തി. ചെല്ലാനത്ത് ടെട്രാപോഡ് കൊണ്ട് പുതുതായി നിർമിച്ച കടൽഭിത്തി വിദേശസംഘത്തെ ഏറെ ആകർഷിച്ചു.

സിഎംഎഫ്ആർഐ-എംഎസ്‌യു പരസ്പര സഹകരണത്തിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് എംഎസ്‌യു വിദ്യാർത്ഥികൾ സിഎംഎഫ്ആർഐയിലെത്തുന്നത്. മത്സ്യമേഖലയ്ക്ക പുറമെ കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ഗ്രാമവികസനം എന്നിവയും വിദ്യാർത്ഥികൾ പഠനവിധേയമാക്കി. ഇതിനായി എളങ്കുന്നപ്പുഴ, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളുടെയും കൊച്ചി നഗരസഭയുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കി. നഗരസഭയുടെ കീഴിൽ സ്ത്രീകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ‘സമൃദ്ധി’ ഭക്ഷണശാല അവരിൽ കൗതുകമുണർത്തി.

സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് പഠന-പരിശീലന യാത്രക്ക് മേൽനോട്ടം വഹിച്ചത്. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള വിഷയത്തിൽ സിഎംഎഫ്ആർഐയും മിഷിഗൺ സർവകലാശാലയും സംയുക്ത ഗവേഷണപരിപാടികൾക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...