ഒക്ടോബർ 8ന് ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന ഓഫർ വിൽപന നടക്കുന്ന കാര്യം ഇതിനോടകം തന്നെ അറിഞ്ഞിരിക്കുമല്ലോ. നിരവധി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന ഒരു ഓഫർ വിൽപന ആയിരിക്കും ഇത്. പ്രധാനമായും സ്മാർട്ട്ഫോൺ വാങ്ങാനാണ് ഉപഭോക്താക്കൾ ഇത്തരം ഓഫറുകൾ ഉപയോഗപ്പെടുത്തുന്നത്. നിരവധി ഉത്പന്നങ്ങളാണ് വിലക്കുറവിൽ ഈ സെയിലിനായി എത്തുന്നത്. ഇത്തരം ഓഫറിന് പുറമെ കൂടുതൽ വിലക്കുറവിൽ ഈ സെയിലിൽ നിന്ന് എങ്ങനെ ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കുമെന്ന് പരിശോധിക്കാം. ഇതിനായി ചില കുറുക്കുവഴികൾ ഉണ്ട്. ഇതിൽ ഒന്നാണ് ആമസോണിൽ നിന്ന് ലഭിക്കുന്ന കൂപ്പണുകൾ. നിരവധി ഉപഭോക്താക്കൾക്ക് ഇത്തരം കൂപ്പണുകൾ ലഭിക്കാറുണ്ടെങ്കിലും ഇതിൽ ഭൂരിഭാഗം ആളുകളും ഇവ പരിശോധിക്കാറില്ല എന്നതാണ് സത്യം.
സ്ഥിരമായി ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഇത്തരം ധാരാളം കൂപ്പണുകൾ ലഭിക്കാൻ വഴിയുണ്ട്. നിങ്ങൾ ഇത്തരത്തിൽ കൂപ്പണുകൾ പരിശോധിക്കാത്ത ആളാണെങ്കിൽ ഈ അവസരം പൂർണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ഈ കൂപ്പണുകൾ 5,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണിന്റെ കൂപ്പൺ പേജ് സന്ദർശിച്ചാൽ നിങ്ങൾക്ക് ലഭ്യമാകുന്ന കൂപ്പണുകൾ ഇവിടെ കാണാൻ സാധിക്കും. ലഭ്യമായ എല്ലാ കൂപ്പണുകളും കാറ്റഗറി തിരിച്ച് ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ടാകും. ആയതിനാൽ തന്നെ നിങ്ങൾക്ക് ലഭിക്കുന്ന കൂപ്പണുകൾ ശേഖരിക്കുക. ചെക്ക് ഔട്ട് ചെയ്യുമ്പോൾ അവർ വാഗ്ദാനം ചെയ്യുന്ന കിഴിവ് സ്വയമേവ ചേർക്കപ്പെടുന്നതായിരിക്കും. കൂടുതൽ കിഴിവ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഫീച്ചറാണ് ലൈറ്റ്നിംഗ് ഡീലുകൾ അധവാ മിന്നൽ ഡീലുകൾ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞാൽ നിശ്ചിത ഇടവേളകളിലായി ഇത്തരം മിന്നൽ ഡീലുകൾ സൈറ്റിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. വളരെ വിലക്കുറിവിൽ ആയിരിക്കും ഇതിൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നത്.
എന്നാൽ വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരിക്കും ഈ ഡീലുകൾ ആക്ടീവ് ആയി ഇരിക്കൂ. ആയതിനാൽ തന്നെ ഈ സമയം കഴിയുന്നതിന് മുമ്പ് തന്നെ ഇവ വാങ്ങാൻ ശ്രമിക്കേണ്ടതാണ്. ഓഫർ സെയിൽ ആക്ടീവ് ആയിക്കഴിഞ്ഞാൽ ആമസോണിന്റെ നോട്ടിഫിക്കേഷൻ ഓൺ ആക്കിയിടുക എന്നതാണ് മറ്റൊരു മാർഗം. ഇത്തരത്തിൽ ചെയ്താൽ നിങ്ങൾ ആമസോൺ ആപ്പ് ഓൺ ആക്കിയില്ലെങ്കിൽ കൂടെ ഓഫറുകൾ നോട്ടിഫേക്കേഷനായി നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നേരത്തെ സൂചിപ്പിച്ച മിന്നൽ ഡീലുകളും ഇത്തരത്തിൽ നോട്ടിഫിക്കേഷനായി ലഭിക്കും. ഉടൻ തന്നെ ആപ്പ് തുറക്കാനും മികച്ച വിലക്കിഴിവിൽ ഉത്പ്പന്നം സ്വന്തമാക്കാനും ഈ ഫീച്ചർ നിങ്ങളെ സഹായിക്കുന്നതായിരിക്കും. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉത്പന്നങ്ങൾ നേരത്തെ തന്നെ ഷോപ്പിംഗ് കാർട്ടിലേക്ക് ചേർക്കുക എന്നതാണ് കൂടുതൽ വിലക്കുറിവ് ലഭിക്കാനുള്ള മറ്റൊരു മാർഗം.
ആമസോൺ അസിസ്റ്റന്റ് ഡൗൺലോഡ് ചെയ്യുന്നതും നിങ്ങൾക്ക് കൂടുതൽ വിലക്കിഴിവ് ലഭിക്കാൻ സഹായിക്കുന്നതാണ്. മികച്ച ഡീലുകളെക്കുറിച്ചുള്ള അറിയിപ്പ് ഇവ നൽകുന്നത് ആയിരിക്കും. എന്നാൽ മൊബൈലിൽ ഈ സേവനം ലഭിക്കില്ല. ഡെസ്ക്ടോപ്പുകൾക്ക് മാത്രമാണ് ആമസോൺ അസിസ്റ്റന്റിന്റെ സേവനം ലഭിക്കൂ. സാധനങ്ങൾ വാങ്ങാൻ നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതും മികച്ച മാർഗമാണ്. നിരവധി ബാങ്കുകളുമായി സഹകരിച്ചാണ് ആമസോൺ ഈ ഓഫർ വിൽപ്പന സംഘടിപ്പിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നിരവധി അധിക കിഴിവുകൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ ആമസോൺ പേ ഉപയോഗിച്ച് പണം അടച്ചാലും പ്രത്യേകം കിഴിവുകൾ ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ആമസോൺ പേയിലേക്ക് പണം നീക്കിവെച്ച് ഷോപ്പ് ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യുന്നു.