മത്സ്യ തൊഴിലാളി മേഖലയില്‍ ഏറ്റവും വലിയ പ്രസ്ഥാനമാണ് മത്സ്യ തൊഴിലാളി ഫെഡറേഷനെന്ന് എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മത്സ്യ തൊഴിലാളി മേഖലയില്‍ ഏറ്റവും വലിയ പ്രസ്ഥാനമാണ് മത്സ്യ തൊഴിലാളി ഫെഡറേഷനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടിമതുല്യ ജീവിതം നയിച്ച ഒരു ജനവിഭാഗമായിരുന്നു മത്സ്യ തൊഴിലാളികള്‍. വിലക്കു വാങ്ങിയ അടിമയെ എങ്ങനെയും പ്രവര്‍ത്തിപ്പിക്കാന്‍ ഉടമക്ക് അവകാശമുണ്ടായിരുന്ന പോലെയാണ് കടലോര മേഖലയിലെ കങ്കാണിമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇത് മാറിയത്. ഇടതുപക്ഷ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് മത്സ്യ തൊഴിലാളി മേഖലയില്‍ നടത്തുന്നത്. മലയോര മേഖലപോലെ കടലോര മേഖലയിലും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലിയ പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

കടലോരങ്ങളിലെ ചൂഷണം ചെയ്യാന്‍ ആഗോള ഭീമന്‍മാരെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ഗവണ്‍മെന്റും ബി.ജി.പി സര്‍ക്കാരും ഇതില്‍ ഒരേ നിലപാടാണ് സ്വീകരിച്ചു പോന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഴക്കടലും തീരസമ്പത്തും സമ്പന്നൻമാരുടെ കൈകളിലേക്കെത്തിക്കാനുള്ള നീക്കത്തെ മത്സ്യ തൊഴിലാളി ഫെഡറേഷൻ ഉൾപ്പടെയുള്ള സംഘടിത പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ന്നു വരേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...