ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു ; ഗംഭീര ഓഫറുകള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍സവകാല ആഘോഷമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു. പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ പ്രവേശനം നല്‍കിക്കൊണ്ടാണ് 8 മുതല്‍ ഓഫറുകള്‍ ആരംഭിച്ചത്. ആമസോണില്‍ വലിയ ഡീലുകള്‍, ബിഗ് സേവിംഗ്‌സ്, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ് വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് ഒരുക്കിയിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023-ന്റെ ദിവസങ്ങളില്‍ സാംസങ് സ്മാര്‍ട്ട്‌ഫോണുകളും അപ്ലയന്‍സുകളും ഇന്റല്‍ ലാപ്‌ടോപ്പുകള്‍, സോണി പ്ലേസ്റ്റേഷന്‍ 5, ലാക്മെ, മേബെല്ലൈന്‍, ഹൈസെന്‍സില്‍ നിന്നുള്ള ടെലിവിഷനുകള്‍, എല്‍ജി അപ്ലയന്‍സുകള്‍, സര്‍ഫ് എക്‌സല്‍, കംഫര്‍ട്ട്, വിം, ഹോര്‍ലിക്സ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള മികച്ച മൂല്യമുള്ള ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവയില്‍ 10% ഉടനടി നല്‍കുന്ന കിഴിവ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ നോ-കോസ്റ്റ് ഇഎംഐ, മറ്റ് പ്രമുഖ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള ആവേശകരമായ ഓഫറുകള്‍ എന്നിവയും അവയ്ക്ക് പുറമേ മറ്റനവധി ഓഫറുകളും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭ്യമാണ്.

ആമസോണ്‍ പേ ലേറ്റര്‍ സൗകര്യം പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 1 ലക്ഷം വരെയുളള തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നതിനും അടുത്ത മാസം പണം തിരികെയടയ്ക്കുന്നതിനും സൗകര്യമൊരുക്കിക്കൊണ്ട് ഉടനടിയുളള ക്രെഡിറ്റ് ലഭിക്കും. ലൈഫ്ടൈം ഫ്രീ ആമസോണ്‍ പോ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കും നേടാം. എക്സ്ചേഞ്ചുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഉല്‍സവകാല ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാക്കും. ഒപ്പം ആമസോൺ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ 10% വരെ ക്യാഷ്ബാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...