ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് ആമസോൺ ; ഇത്തവണ തൊഴിൽ നഷ്ടമായത് 500 ഓളം പേർക്ക്

For full experience, Download our mobile application:
Get it on Google Play

ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ 500 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. സാമ്പത്തികമാന്ദ്യം രൂക്ഷമായതോടെ 9,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. പ്രധാനമായും ആമസോൺ വെബ് സേവനങ്ങൾ, പരസ്യ വിഭാഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് ഇത്തവണ പിരിച്ചുവിടൽ കൂടുതലായി ബാധിച്ചിരിക്കുന്നത്.

ഇവർ ആമസോണിന്റെ ഗ്ലോബൽ ടീമുകളുടെ ഭാഗമായിട്ടുള്ളവരാണെന്ന സൂചനയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടിരുന്നത്. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. ആമസോണിന് പുറമേ, മെറ്റ, ഗൂഗിൾ ഉൾപ്പെടെയുള്ള നിരവധി ടെക് കമ്പനികൾ ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...