ആമസോൺ പ്രൈം ലൈറ്റ് പ്ലാനിന്‍റെ നിരക്ക് കുറച്ചു

For full experience, Download our mobile application:
Get it on Google Play

ആമസോണിന്റെ പ്രൈം പ്ലാനുകളുടെ വില കുറഞ്ഞ പതിപ്പാണ് ആമസോൺ പ്രൈം ലൈറ്റ്. സാധാരണക്കാരായ ഉപയോക്താക്കൾ കൂടി പ്രൈം പ്ലാനുകൾ ലഭിക്കാനാണ് ആമസോൺ ലൈറ്റ് അവതരിപ്പിച്ചത്. നിരവധി ഗുണങ്ങൾ ഈ പ്ലാനിലൂടെ ആമസോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രൈം പ്ലാനുകളുടെ എല്ലാ സൗകര്യങ്ങളും ലൈറ്റിൽ ലഭിക്കില്ല എങ്കിലും ഒരു പരിധിവരെ മികച്ച ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. അധിക നിരക്കുകൾ ഇല്ലാതെ തന്നെ ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഈ പ്ലാൻ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. മാത്രമല്ല രണ്ട് ദിവസത്തിനുള്ളിൽ ഡെലിവറിയും ആമസോൺ ലൈറ്റ് പ്ലാൻ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നു. 999 രൂപയാണ് ആമസോൺ പ്രൈം ലൈറ്റിന്റെ സബ്സ്ക്രിപ്ഷൻ ചാർജ്. എന്നാൽ ഇപ്പോൾ ഇത് 799 രൂപയ്ക്ക് ലഭ്യമാണ്.

അതായത് ഒരു പ്ലാനിൽ 200 രൂപയുടെ ഡിസ്കൗണ്ട്. ഈ ഓഫറിന്റെ സഹായത്താൽ കൂടുതൽ ഉപയോക്താക്കൾ ആമസോണിൽ എത്തും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഈ പ്ലാൻ വഴി ഉപയോക്താക്കൾക്ക് ലഭിക്കുന്ന വിവധ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഫാസ്റ്റ് ഡെലിവറി ആണ് ഇത്തരം പ്ലാനുകളുടെ പ്രധാന ആകർഷണം. സാധാരണ​ഗതിയിൽ 5,6 ദിവസങ്ങൾ കൊണ്ട് എത്തേണ്ട സാധനം ഓർഡർ ചെയ്ത് പിറ്റേ  ദിവസം തന്നെ എത്താൻ ഇത്തരം പ്ലാനുകൾ സഹായിക്കുന്നു. ചില ഉപകരണങ്ങൾക്ക് ഓർഡർ ചെയ്യുന്ന അതേ ദിവസം തന്നെ ഡെലിവറി അനുവദിക്കുന്നു. പ്രധാനമായും ന​ഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഈ സൗകര്യം കൂടുതലായി ലഭിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...