ന്യൂയോർക്ക് : യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ. ദൈനംദിന പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായാണ് റോബോട്ടുകളെ പരീക്ഷിക്കുന്നത്. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടിനെയാണ് കമ്പനി പരീക്ഷിക്കുന്നത്. പാക്കേജുകൾ കണ്ടെയ്‌നറുകൾ വസ്തുക്കൾ ഉപഭോക്താക്കളുടെ ഓർഡറുകൾ എന്നിവ എടുക്കാനും മാറ്റിവെക്കാനും കഴിയുന്ന തരത്തിലുള്ള റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ മാറ്റത്തിൽ വലിയ ആശങ്കയിലാണ് ആമസോണിലെ ജീവനക്കാർ. ആമസോണിലെ ഓട്ടോമേഷൻ തൊഴിൽ നഷ്ടങ്ങളുടെ തുടക്കമാണെന്ന വിമർശനം ഉയർന്നു. നൂറു കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് യുകെയിലെ ജിഎംബി എന്ന ട്രേഡ്യൂണിയൻ സംഘാടകൻ സ്റ്റുവർട്ട് റിച്ചാർഡ് പറഞ്ഞു.
എന്നാൽ റോബോട്ടിക് സംവിധാനങ്ങൾ ആയിരക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കാൻ സഹായിക്കുകയാണ് ചെയ്തതെന്നാണ് ആമസോണിന്റെ വിശദീകരണം. ആമസോൺ ഇത്തരത്തിൽ 7,50,000 റോബോട്ടുകളെയാണ് കമ്പനിയിൽ ജോലികൾക്കായി ഉപയോഗിക്കുന്നത്. പൂർണമായും ഓട്ടോമേഷനിലേക്ക് മാറുന്നത് ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്ന് മസോൺ റോബോട്ടിക്‌സ് ചീഫ് ടെക്‌നോളജിസ്റ്റ് ടൈ ബ്രാഡി പറഞ്ഞു. ഇപ്പോൾ കമ്പനിയിൽ സജ്ജമാക്കിയിരിക്കുന്ന ഡിജിറ്റ് റോബോട്ടിക് പരീക്ഷണാടിസ്ഥനത്തിലാണ് ജോലികൾ ചെയ്യിക്കുന്നത്. മനുഷ്യർക്കൊപ്പം ജോലി ചെയ്യാനുള്ള റോബോട്ടിന്റെ കഴിവ് പരിശോധിക്കുന്നതിനാണ് ഇപ്പോൾ റോബോട്ടുകളെ ആമസോൺ പരീക്ഷണാടിസ്ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ ചിലവ് ചുരുക്കുന്നതിനും ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനുമായി കമ്പനി ഓട്ടോമേഷൻ സംവിധാനങ്ങളെ ആശ്രയിക്കാറുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033