തിരുവനന്തപുരം: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ന് ഇന്ന് തുടക്കമാകും. ഇന്ന് അര്‍ധരാത്രിയോടെ പ്രൈം മെമ്പര്‍മാര്‍ക്കായി വില്‍പന ആരംഭിക്കും. വിവിധ ഇലക്ട്രോണിക്സ്, ഫാഷന്‍, ഹോം ഉല്‍പന്നങ്ങള്‍, സ്‌മാര്‍ട്ട്ഫോണ്‍ എന്നിവ വമ്പന്‍ ഡിസ‌്‌കൗണ്ടോടെ ഇന്നുമുതല്‍ ആമസോണില്‍ നിന്ന് വാങ്ങാം. എക്‌സ്‌ചേഞ്ച് ഡീല്‍സ്, ബാങ്ക് ഡിസ്‌കൗണ്ട്സ്, നോ-കോസ്റ്റ് ഇഎംഐ തുടങ്ങിയ വിവിധ ഓഫറുകളോടെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഇന്ന് അര്‍ധരാത്രി ആരംഭിക്കുന്നത്. പതിവുപോലെ മറ്റുള്ളവര്‍ക്കുള്ള സെയില്‍ ആരംഭിക്കും മുമ്പേ പ്രൈം മെമ്പര്‍മാര്‍ക്കായാണ് ആദ്യം വില്‍പന ആമസോണ്‍ തുടങ്ങുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രൈം മെമ്പര്‍മാര്‍ക്ക് വില്‍പനമേള പ്രയോജനപ്പെടുത്താം. മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഏറ്റവും വിലക്കുറവില്‍ വാങ്ങാം എന്ന വാഗ്ദാനം ആമസോണ്‍ വെച്ചുനീട്ടുന്നു.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ സ്‌മാര്‍ട്ട് ടിവികള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ബ്രാന്‍ഡുകള്‍ക്കും ടിവി സൈസിനും അനുസരിച്ച് ഡിസ്കൗണ്ടില്‍ വ്യത്യാസം വരും. ലാപ്‌ടോപ്പുകള്‍ക്ക് 40 ശതമാനം വരെയാണ് ആമസോണ്‍ ഓഫര്‍ നല്‍കുന്നത്. വിവിധ ബ്രാന്‍ഡുകളുടെയും വേരിയന്‍റുകളുടെയും നീണ്ട നിര ഈ ലാപ്ടോപ്പുകളിലുണ്ടാകും. അതേസമയം റഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുക. സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോള്‍, സൈഡ്-ബൈ സൈഡ് മോഡല്‍ എന്നീ വിഭാഗങ്ങളില്‍ എല്ലാ ടോപ് ബ്രാന്‍ഡുകളുടെയും റഫ്രിജറേറ്റര്‍ വാങ്ങാം. ടോപ്-ലോഡ്, ഫ്രണ്ട്-ലോഡ്, സെമി-ഓട്ടോമാറ്റിക് തുടങ്ങിയ ഓപ്ഷനുകളിലുള്ള വാഷിംഗ് മെഷീനുകള്‍ക്ക് 60 ശതമാനം വരെ ആകര്‍ഷകമായ വിലക്കിഴിവും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024ല്‍ നല്‍കുന്നുണ്ട്. എസിക്ക് 55 ശതമാനം വരെ വിലക്കിഴിവുണ്ട് എന്നും ആമസോണ്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1