അമ്പലക്കടവ് – ഇലവുംതിട്ട – തെക്കേമല റോഡ് തകർച്ചയിൽ

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : അമ്പലക്കടവ് – ഇലവുംതിട്ട-തെക്കേമല റോഡ് തകർച്ചയിൽ. അറ്റകുറ്റപ്പണികളിൽമാത്രം ഒതുങ്ങിനിൽക്കുന്നതിനാലാണ് റോഡ് കുണ്ടും കുഴിയുമായി മാറുന്നത്. അമ്പലക്കടവ്, കലാവേദി, രാമൻചിറ, ഒറോട്ടിപ്പടി, കൈയംതടം, ഇലവുംതിട്ട എന്നീ ഭാഗത്ത് റോഡിൽ കുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള വാഹനയാത്ര തീർത്തും ബുദ്ധിമുട്ടാണ്. റോഡ് തകരുമ്പോൾ കുഴികൾ അടച്ച് താത്കാലികമായി നന്നാക്കും. വീണ്ടും റോഡ് പഴയപടിയാകും. ഉന്നത നിലവാരത്തിൽ റോഡ് റീ ടാറിങ്‌ നടത്തിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ സാധിക്കൂ.

അടൂർ-അമ്പലക്കടവ്-തെക്കേമല റോഡ് പുനരുദ്ധാരണത്തിന് 2017-18 ബജറ്റിൽ 103.03 കോടി രൂപ വകയിരുത്തിയിരുന്നു. കിഫ്ബി ഫണ്ട് വിനിയോഗിച്ച് റോഡ് പുനരുദ്ധരിക്കുമ്പോൾ ഇരുവശങ്ങളിലുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അന്ന് ഭരണാനുമതിയും ലഭിച്ചിരുന്നു. എന്നാൽ ആറുവർഷം കഴിഞ്ഞിട്ടും റോഡ് പുനരുദ്ധാരണം കടലാസിലൊതുങ്ങുകയാണ്. എം.സി. റോഡിന് സമാന്തരമായുള്ള റോഡ് നവീകരിച്ചാലുള്ള മെച്ചം അടൂരിൽ നിന്ന് കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്രചെയ്യാനാകും. അമ്പലക്കടവ് പാലംപണി കഴിഞ്ഞതോടെ ഒട്ടേറെ വാഹനങ്ങളാണ് ഈ റോഡിലൂടെ പോവുന്നത്. ചെന്നീർക്കര, ഇലവുംതിട്ട പ്രദേശവാസികൾക്ക് പന്തളം, അടൂർ, കോഴഞ്ചേരി ഭാഗത്തേക്ക് എത്താനുള്ള എളുപ്പമാർഗമാണിത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...