ആലപ്പുഴ : അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഉരുപ്പടികള്‍ അടങ്ങിയ ബാഗ് മോഷണം പോയ സംഭവം പ്രതിയുടെ ദൃശ്യങ്ങള്‍ അമ്പലപ്പുഴ പൊലീസിനു ലഭിച്ചു. ഇയാള്‍ റോഡരികിലൂടെ കാറിനു സമീപത്തേക്കു വരുന്നതാണ് സമീപത്തെ കടയിലെ ക്യാമറയില്‍ പതിഞ്ഞത്.
തകഴി കൊടിയേഴം വീട്ടില്‍ അനീഷിന്‍റെ ഭാര്യ വാണി വി. നായരുടെ ബാഗാണ് കഴിഞ്ഞ 9ന് മോഷണം പോയത്.6 ഗ്രാം തൂക്കം വരുന്ന മൂന്നു വള, 500 രൂപ, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്. കാറിനു സമീപത്തു നിന്നു എടിഎം കാര്‍ഡും മൊബൈല്‍ ഫോണും പൊലീസിനു കിട്ടി.
കച്ചേരിമുക്കിനു കിഴക്ക് റോഡരുകില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് മോഷണം നടന്നത്. പൊലീസിനു കിട്ടിയ രേഖകളും മറ്റും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.