പത്തനംതിട്ട : അംബേദ്കർ അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മോചനത്തിനായി പോരാടിയ വിപ്ലവകാരി ആണെന്ന് എസ് സി എസ് ടി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. അയിത്തത്തിന്റെയും അനാചാരത്തിന്റെയും രക്തസാക്ഷി ആണ് അംബേദ്കർ എന്ന് യോഗം വിലയിരുത്തി. ഭരണഘടനാ ശില്പിയും ഭാരതത്തിലെ പിന്നോക്ക ജനതയുടെ പ്രതീകവും സ്വാതന്ത്ര്യത്തിന് പോരാടിയ വിപ്ലവകാരിയുമായ അംബേദ്കറിൻ്റെ ഫോട്ടോ എല്ലാ സർക്കാർ ഓഫീസുകളിലും രാഷ്ട്രപിതാവിനോടൊപ്പം പ്രദർശിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓമല്ലൂർ പനച്ചി കുഴിയിൽ അയ്യപ്പൻറെ മകൻ ദീപുവിൻ്റെ ദുരൂഹ മരണത്തെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്താതെ അവസാനിപ്പിച്ചതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ദീപുവിൻറെ മരണത്തെ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നാഷണലിസ്റ്റ് എസ് സി എസ് ടി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോക്ടർ അംബേദ്കർ അനുസ്മരണ യോഗം എൻസിപി ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. എസ് സി എസ് ടി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് മുരളിദാസ് അധ്യക്ഷത വഹിച്ചു .
എസ് സി എസ് ടി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയൻ റാന്നി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ബിജു ചരിവ്പുരയിടം, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സെക്രട്ടറിമാർ റഞ്ജൂ ബിനു, ശ്രീലക്ഷ്മി ബ്ലോക്ക് പ്രസിഡണ്ട് ലളിതാ ശിവൻ എൻസിപി മണ്ഡലം വൈസ് പ്രസിഡൻറ് സുഷമ, ഗോപാലൻ , എൻ വൈ സി ആറന്മുള മണ്ഡലം പ്രസിഡൻറ് ജോബിൻ കുഞ്ഞുമോൻ എൻ വൈ സി ജില്ലാ വൈസ് പ്രസിഡൻറ് ജിബി വിൻസെൻ്റ് എന്നിവർ സംസാരിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.