രാമനവമി ഘോഷയാത്രയില്‍ ഗോഡ്‌സെ ചിത്രം : ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ ചിത്രം പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. ബി.ജെ.പി പ്രവര്‍ത്തകനായ ചിന്ത ഹേമകുമാറി(21)നെയാണ് ഷാഹിനായത്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഗച്ചിബൗളി സിദ്ദിനഗര്‍ സ്വദേശിയാണ് പ്രതി. കഴിഞ്ഞ മാര്‍ച്ച്‌ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമനവമിയോടനുബന്ധിച്ച്‌ ഹൈദരാബാദ്  നഗരത്തില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് പ്രതി ഗോഡ്‌സെയുടെ ചിത്രവുമായെത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐ.പി.സി 504, 505 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. യാത്ര മംഗല്‍ഹട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹം ഒപ്പംചേര്‍ന്നത്. ഇവിടെവെച്ചാണ് ഗോഡ്‌സേ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഇവിടെനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.

നേരത്തെ പ്രതിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി ഹൈദരാബാദ് എം.പിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു. മുന്‍ കോണ്‍ഗ്രസ് എം.പി വി. ഹനുമാന്ത റാവുവും സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഐ.ടി ഉദ്യോഗസ്ഥനാണ് പ്രതി ചിന്ത ഹേമകുമാറെന്നാണ് വിവരം. ഇയാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....