Monday, April 21, 2025 7:33 am

അമ്പിളി ദേവി – ആദിത്യന്‍ ജയന്‍ വിവാഹ ബന്ധം വേര്‍പിരിയലിന്റെ വക്കിലെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അമ്പിളി ദേവി – ആദിത്യന്‍ ജയന്‍ വിവാഹ ബന്ധം വേര്‍പിരിയലിന്റെ വക്കിലെന്ന് സൂചന. അദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളി ദേവി പ്രതികരിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ആദിത്യന്‍ തള്ളിക്കളഞ്ഞു.

‘ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞങ്ങളുടെ വിവാഹബന്ധത്തില്‍ പ്രശ്നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. അബോര്‍ഷന്‍ വാര്‍ത്തയും തെറ്റാണെന്ന് ആദിത്യന്‍ പറയുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമ്പിളി ദേവി ഇപ്പോഴും.

ആദിത്യനെതിരെ നിയമ നടപടിക്കും സാധ്യതയുണ്ട്. അമ്പിളി ദേവിയുടെ അടുത്ത ബന്ധു മരിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് ഇത്തരം ഇടപെടലുകള്‍ വൈകുന്നത്. ആദിത്യന്‍ എല്ലാ അര്‍ത്ഥത്തിലും അമ്പിളി ദേവിയെ ചതിച്ചുവെന്നാണ് ബന്ധുക്കളും പറയുന്നത്. അമ്പിളിക്കൊപ്പമാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഗര്‍ഭിണിയായതോടെ തൃശൂരിലേക്ക് പോയി. അച്ചി വീട്ടില്‍ നിന്നാല്‍ നാട്ടുകാര്‍ കുറ്റം പറയുമെന്ന ന്യായം പറഞ്ഞാണ് മുങ്ങിയത്. അതിന് ശേഷം തീരെ വരാതെയായി. തൃശൂരില്‍ വാടക വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് മറ്റൊരു ബന്ധം തുടങ്ങിയതെന്ന് അമ്പിളി ദേവിയുടെ സുഹൃത്തുക്കളും പറയുന്നു. ഗര്‍ഭിണിയായ ശേഷം അമ്പിളി ദേവിയെ പൂര്‍ണ്ണമായും ഒഴിവാക്കി. കുട്ടിയുടെ നൂലു കെട്ടല്‍ ചടങ്ങിന് ആദിത്യന്‍ എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

വിവാഹിതയായ കുട്ടിയുള്ള അമ്മയാണ് ഇവര്‍. മാന്യമായ ജോലിയും ഉണ്ട്. ഇവരെ വിവാഹം കഴിക്കാന്‍ അമ്പിളി ദേവിയെ ഒഴിവാക്കാനാണ് ആദിത്യന്റെ ശ്രമം. ഇവര്‍ അദ്ധ്യാപികയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ അബോര്‍ഷന്‍ ഉള്‍പ്പെടെ ആദിത്യന്‍ നിരസിക്കുന്നത് വലിയ നിയമ പ്രശ്‌നമായി മാറും. കുടുംബ പ്രശ്‌നങ്ങളില്‍ പരോക്ഷ സൂചനയുമായി അമ്പിളി ദേവി പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ അമ്പിളി ദേവിയെ ആദിത്യന്‍ ഫോണില്‍ വിളിച്ചു അസഭ്യം പറഞ്ഞതായും സൂചനയുണ്ട്. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പോലീസിന് കൈമാറുന്നതും നടിയുടെ ആലോചനകളിലുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അങ്ങനെ വന്നാല്‍ ഇത് വലിയ കേസായി മാറുകയും ചെയ്യും.

അമ്പിളി ദേവിയുടെ ആരോപണങ്ങളെ ആദിത്യന്‍ നിഷേധിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോഷന്‍ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ഞാന്‍ വ്യക്തമാക്കും – ആദിത്യന്‍ പറയുന്നു.

ആരാധകര്‍ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും. ആദിത്യന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി അമ്പിളി ദേവി രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നം സങ്കീര്‍ണ്ണമായത്. ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ തന്നില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്ന് അമ്പിളി ദേവി വ്യക്തമാക്കി. ഇതോടെയാണ് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്.

മാര്‍ച്ചിലാണ് ഞാന്‍ എല്ലാം അറിയുന്നത്. വിവാഹമോചനം വേണമെന്ന് ആദ്ദേഹം എന്നോട് പറഞ്ഞു. ആ സ്ത്രീയോടും ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകര്‍ക്കരുതെന്നു പറഞ്ഞു. അവരും പിന്മാറാന്‍ തയാറല്ല. ഞാന്‍ പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു -അമ്ബിളി ദേവി പറയുന്നു.

‘തല്‍ക്കാലം ഞാന്‍ ഡിവോഴ്‌സിലേക്ക് പോകുന്നില്ല. ഞാന്‍ മാക്‌സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കും. എന്നെ ഡിവോഴ്‌സ് ചെയ്ത് അവരുമായി ബന്ധം തുടര്‍ന്ന് വിവാഹം ചെയ്യാനാണ് അദ്ദേഹത്തിന്റെ പ്‌ളാന്‍. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വിവാഹമോചനം കൊടുക്കില്ല.’- അമ്പിളി ദേവി പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; ചെന്നൈക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം

0
മുംബൈ: ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് സ്വന്തം തട്ടകമായ വാംഖഡെ...

എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കാ​ൻ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ

0
ന്യൂ​ഡ​ൽ​ഹി : ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബ​യോ​മെ​ട്രി​ക്...

ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്ന് ക​ള​ത്തി​ൽ

0
ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി...

പാകിസ്താനിൽ മന്ത്രിക്കുനേരെ തക്കാളിയേറ്

0
ഇ​സ്‍ലാ​മാ​ബാ​ദ് : പാ​കി​സ്താ​നി​ൽ മ​ന്ത്രി​ക്ക് നേ​രെ ത​ക്കാ​ളി​യും ഉ​രു​ള​ക്കി​ഴ​ങ്ങും എ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ർ....