കിളിമാനൂര്‍ : അയല്‍വാസിയുടെ വീടാക്രമിക്കുകയും, രോഗിയെ ആശുപത്രിയില്‍ എത്തിക്കാനായി വന്ന ആംബുലന്‍സ് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കണിയാപുരം ആര്‍.ആര്‍ മന്‍സിലില്‍ നിന്നും കുടവൂര്‍കോണം വഴിയരികത്ത് ആലയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന റൗഫ് (32) ആണ് പിടിയിലായത്.
നഗരൂര്‍, ചെമ്മരത്തുമുക്ക് കുടവൂര്‍ ക്കോണം ഷാഫി മന്‍സിലില്‍ വാടകക്ക് താമസിക്കുന്ന വിഷ്ണുവിന്‍റെ വീടാക്രമിച്ച് വീട്ടുപകരണങ്ങള്‍ നശിപ്പിച്ച റൗഫ് വിഷ്ണുവിന്‍റെ മാതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായെത്തിയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
സ്ഥലത്തെത്തിയ പോലീസിനുനേരെയും പ്രതി അക്രമാസക്തമായി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്. നഗരൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷിജു, എസ്. സി.പി.ഒമാരായ സഞ്ജയ്, സന്തോഷ്, അഷ്റഫ്, കൃഷ്ണലാല്‍, സി.പി.ഒമാരായ ജയചന്ദ്രന്‍, സന്തോഷ് എന്നിവരടങ്ങി യ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.