അയല്‍വാസിയുടെ വീടാക്രമിക്കുകയും ആംബുലന്‍സ് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : അയല്‍വാസിയുടെ വീടാക്രമിക്കുകയും, രോഗിയെ ആശുപത്രിയില്‍ എത്തിക്കാനായി വന്ന ആംബുലന്‍സ് അടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കണിയാപുരം ആര്‍.ആര്‍ മന്‍സിലില്‍ നിന്നും കുടവൂര്‍കോണം വഴിയരികത്ത് ആലയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന റൗഫ് (32) ആണ് പിടിയിലായത്.

നഗരൂര്‍, ചെമ്മരത്തുമുക്ക് കുടവൂര്‍ ക്കോണം ഷാഫി മന്‍സിലില്‍ വാടകക്ക് താമസിക്കുന്ന വിഷ്ണുവിന്‍റെ വീടാക്രമിച്ച്‌ വീട്ടുപകരണങ്ങള്‍ നശിപ്പിച്ച റൗഫ് വിഷ്ണുവിന്‍റെ മാതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായെത്തിയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയും ചെയ്​തിരുന്നു.

സ്ഥലത്തെത്തിയ പോലീസിനുനേരെയും പ്രതി അക്രമാസക്തമായി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്. നഗരൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഷിജു, എസ്. സി.പി.ഒമാരായ സഞ്ജയ്, സന്തോഷ്, അഷ്റഫ്, കൃഷ്ണലാല്‍, സി.പി.ഒമാരായ ജയചന്ദ്രന്‍, സന്തോഷ് എന്നിവരടങ്ങി യ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...