കൊട്ടാരക്കര : നിയമം ലംഘിച്ച് ആംബുലന്‍സുകള്‍ വിലാപയാത്ര നടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കരിയിലകുളങ്ങര വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയാണ് വിവാദമായത്.
കൊട്ടാരക്കരയിലെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറായിരുന്നു ഉണ്ണിക്കുട്ടന്‍. മുപ്പതോളം ആംബുലന്‍സുകള്‍ ഉച്ചത്തില്‍ സൈറണ്‍ മുഴക്കി നിരനിരയായാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഇത് പൊതുജനങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കി.
വിലാപയാത്രയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലും പ്രചരിച്ചു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. രോഗിയുമായി പോകുമ്പോഴോ അത്യാവശ്യ സന്ദര്‍ഭങ്ങളിലോ മാത്രമേ സൈറണ്‍ മുഴക്കാവൂ എന്നാണ് നിയമം. ഇത് ലംഘിച്ചതിനും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതിനുമാണ് കേസെടുത്തത്.