രാത്രിയിൽ റോഡിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു ; ദുരൂഹതയെന്നു പോലീസ്

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു സമീപം റോഡിൽ രാത്രിയിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന കൊട്ടംപ്ലാക്കൽ ജേക്കബിന്റെ മകൻ കോളിൻസാണു(32) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് മാനദണ്ഡപ്രകാരം വൈകിട്ട് ഫൊറോന പള്ളിയിൽ സംസ്കരിച്ചു.

ശനിയാഴ്ച  അർധരാത്രി റോഡിൽ ചോരയിൽ കുളിച്ചാണു കോളിൻസ് കിടന്നിരുന്നത്. സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതാണു മരണകാരണമെന്നു പോലീസ് പറഞ്ഞു. സംഭവം നടക്കുന്നതിനു മുമ്പ് കെട്ടിടത്തിലെ വാടക മുറിയിൽ കോളിൻസും കൂട്ടുകാരും ചേർന്ന് മദ്യപിച്ചിരുന്നു. അതിനിടയിൽ മറ്റൊരു യുവാവിന് വീണു പരുക്കേറ്റു.

ഈ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി തിരികെ കൊണ്ടുവന്നപ്പോഴാണു കോളിൻസ് റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു ഗുരുതരമായ പരുക്ക് ഉള്ളതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11ന് മരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു. റീത്തയാണ് അമ്മ. ഒരു സഹോദരനും സഹോദരിയുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....